Friday, May 9, 2025

രാജ്യം എടുക്കുന്ന നടപടിക്ക് പിന്നിൽ അണിനിരക്കുകയാണ് വേണ്ടത്: മന്ത്രിസഭാ യോഗം ചേരും – മുഖ്യമന്ത്രി പിണറായി വിജയൻ

TOP NEWSINDIAരാജ്യം എടുക്കുന്ന നടപടിക്ക് പിന്നിൽ അണിനിരക്കുകയാണ് വേണ്ടത്: മന്ത്രിസഭാ യോഗം ചേരും - മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു രാജ്യത്തിൻ്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നെന്നും അതിനെതിരെ രാജ്യം എടുക്കുന്ന നടപടിക്ക് പിന്നിൽ അണിനിരക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അയൽവാസികളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, എന്നാൽ വിപരീതദിശയിലാണ് പാകിസ്‌താൻ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യം ഗുരുതര പ്രശ്‌നം നേരിടുമ്പോൾ കേരളം എന്തുചെയ്യണമെന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മന്ത്രിസഭാ യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള ജില്ലാ തലയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

spot_img

Check out our other content

Check out other tags:

Most Popular Articles