കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്തു സോഷ്യൽ മീഡിയയിലൂടെ താരമായ യു ഡി എഫ് സ്ഥാനാർത്ഥിയാണ് അഡ്വക്കേറ്റ് വിബിത ബാബു.വിബിതയുടെ പോസ്റ്ററുകളും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും കണ്ട് നിരവധി ആളുകളാണ് ട്രോളുകളും കമന്റുകളുമായും വിബിതയെ വൈറൽ സ്ഥാനാർഥി ആക്കി ലോകം മുഴുവനുമുള്ള മലയാളികളുടെ ഇടയിൽ താരമാക്കിയത്.വിബിതയുടെ പോസ്റ്ററുകൾ കണ്ടിട്ട് ഞങ്ങൾ അടുത്ത നിയോജക മണ്ഡലത്തിലുള്ളവരാണ് എങ്കിലും വിബിതക്ക് വേണ്ടി കള്ള വോട്ടു ചെയ്യാൻ തയ്യാറാണെന്ന തരത്തിലുള്ള രസകരമായ കമന്റുകൾ വരെ പോസ്റ്റ് ചെയ്തിരുന്നു.
തിരുവല്ല കോടതിയിലെ അഭിഭാഷകയും മികച്ച സാമൂഹിക പ്രവർത്തകയും പ്രമുഖ മാധ്യമത്തിലെ അവതാരികയും ആയ വിബിത ബാബു തിരുവല്ല പത്തനംതിട്ട നിവാസികൾക്ക് സുപരിചിതയാണ്.മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ആയി സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തിരിക്കുകയാണ് വിബിത ബാബുവിനെ.സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തിനായി സംഘടനാ തലത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനായി ശ്രമിക്കുമെന്നും വിബിത ബാബു പറയുന്നു .
