Tuesday, March 18, 2025
14.5 C
Los Angeles
Tuesday, March 18, 2025

ബിഎംഡബ്ല്യു എസ് 1000 ആര്‍ ഇന്ത്യന്‍ വിപണിയില്‍.

TOP NEWSINDIAബിഎംഡബ്ല്യു എസ് 1000 ആര്‍ ഇന്ത്യന്‍ വിപണിയില്‍.

പ്രമുഖ ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബി‌എം‌ഡബ്ല്യു മോട്ടോര്‍‌റാഡ് രണ്ടാം തലമുറ ബിഎംഡബ്ല്യു എസ് 1000 ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്റ്റാന്‍ഡേഡ്, പ്രോ, പ്രോ എം സ്‌പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ നേക്കഡ് റോഡ്‌സ്റ്റര്‍ ലഭിക്കും. യഥാക്രമം 17.9 ലക്ഷം രൂപയും 19.75 ലക്ഷം രൂപയും 22.50 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

എല്ലാ വേരിയന്റുകളുടെയും ബുക്കിംഗ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ സ്വീകരിക്കാന്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഫ്‌ളാഗ്ഷിപ്പ് നേക്കഡ് സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളാണ് എസ് 1000 ആര്‍. ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ അടിസ്ഥാനമാക്കിയാണ് ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. ആര്‍ആര്‍ മോട്ടോര്‍സൈക്കിളിന്റെ അതേ എന്‍ജിന്‍, ഫ്രെയിം, സ്വിംഗ്‌ആം എന്നിവ ഈ മോഡലിന് ഉപയോഗിച്ചിരിക്കുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles