Monday, May 19, 2025
14 C
Los Angeles
Monday, May 19, 2025

ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു

ENTERTAINMENTബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു

പ്രഭാസും റാണ ദഗ്ഗുബാട്ടിയും പ്രധാന കഥാപത്രങ്ങളായി അഭിനയിച്ച പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു. എട്ടു വർഷത്തിനു ശേഷമാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഈ വർഷം ഒക്ടോബറിലാകും ചിത്രം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും റീ റിലീസ് ചെയ്യുക.

2017 ഏപ്രിൽ 28-നാണ് ബാഹുബലി 2 റിലീസ് ചെയ്തത്. മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി, മികച്ച ജനപ്രിയ ചിത്രം, മികച്ച സ്പെഷൽ ഇഫക്റ്റുകൾ എന്നീ മൂന്ന് ദേശീയ അവാർഡുകൾ ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകനായ എസ് എസ് രാജമൗലിയും പ്രൊഡ്യൂസർ ഷോബു യാർലഗദ്ധയും തന്റെ എക്സ് ടൈംലൈനിലാണ് റീ റിലീസ് പ്രഖ്യാപനം നടത്തിയത്.

250 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 1800 കോടി കളക്ഷൻ നേടി. 1000 കോടി കടന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന പേരും ബാഹുബലിക്ക് ലഭിച്ചു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രം കൂടിയാണ് ബാഹുബലി 2.

spot_img

Check out our other content

Check out other tags:

Most Popular Articles