
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ഏപ്രിൽ 7 ന് ആമസോൺ പ്രിമിലൂടെ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ഫഹദ് ഫാസിലിന് പുറമെ ബാബുരാജ് ഷമ്മി തിലകൻ ഉണ്ണിമായ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൂർണ്ണമായും എരുമേലിയിൽ ചിത്രീകരണം പൂർത്തീകരിച്ച ആദ്യ സിനിമ കൂടിയാണ് ജോജി.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഭാവനാ സ്റ്റുഡിയോസ് ആണ് നിർമാണം.ചിത്രത്തിൻറെ ലൈൻ കൺട്രോളർ ജയേഷ് തമ്പാനാണ് ചിത്രത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ മേഘദൂത് ന്യൂസിന് നൽകിയത്
