സംസ്ഥാന എൻജിനിയറിങ് എൻട്രൻസ് പരീക്ഷ (കീം) തുടങ്ങി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 185 കേന്ദ്രങ്ങളിൽ ആദ്യദിവസത്തെ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.
എൻജിനിയറിങ് എൻട്രൻസിന് 97,759 പേർ രജിസ്റ്റർ ചെയ്തിരുന്നു. ആദ്യദിവസം അലോട്ട്ചെയ്ത 16,603 പേരിൽ 82.37 ശതമാനവും പരീക്ഷയ്ക്കെത്തി.വ്യാഴാഴ്ച ഫാർമസി എൻട്രൻസ് പരീക്ഷ നടക്കും. 46, 107 പേരാണ് ഫാർമസിക്ക് രജിസ്റ്റർചെയ്തിട്ടുള്ളത്. എൻജിനിയറിങ്ങിൽ മറ്റുപരീക്ഷകൾ 25 മുതൽ 29 വരെ ന