Sunday, March 16, 2025

ഒഴിവാക്കാനാകാത്ത സാഹചര്യം; ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവച്ചു

EDUCAIONഒഴിവാക്കാനാകാത്ത സാഹചര്യം; ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവച്ചു

ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവച്ചതായി നാഷണൽ ടെസ്റ്റ‌ിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കാരണമാണു പരീക്ഷ നീട്ടുന്നതെന്നാണു വിശദീകരണം. പുതുക്കിയ തീയതി പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും എൻടിഎ അറിയിച്ചു.

ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എൻടിഎ റദ്ദാക്കിയിരുന്നു. പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 11 ലക്ഷം പേരാണു യുജിസി നെറ്റ് പരീക്ഷയെഴുതിയിരുന്നത്. ആർട്‌സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ കോളജ് അധ്യാപനത്തിനും ജെആർഎഫിനുമുള്ള യോഗ്യതാപരീക്ഷയാണു യുജിസി നെറ്റ്.

സയൻസ്, എൻജിനിയറിങ്, ടെക്നോളജി വിഷയങ്ങളിലുള്ള കോളജ് അധ്യാപക യോഗ്യതാ പരീക്ഷയാണ് സിഎസ്ഐആർ നെറ്റ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യുജിസി നെറ്റ് പരീക്ഷയും റദ്ദാക്കിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles