അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലെ രണ്ടുമുതൽ 10 വരെ ക്ലാസുകളിലേക്ക് മാറിച്ചേരുന്നതിന് ടി.സി. നിർബന്ധമില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞവർഷംവരെ അനുവദിച്ചിരുന്ന ആനുകൂല്യം ഈ വർഷവും ബാധകമാക്കിയാണ് ഉത്തരവ്.
രണ്ടുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് വിദ്യാഭ്യാസാവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും ഒൻപത്, 10 ക്ലാസുകളിലേക്ക് വയസ്സിൻ്റെയും പ്രവേശനപരീക്ഷയുടെയും അടിസ്ഥാനത്തിലുമായിരിക്കണം പ്രവേശനം.