Sunday, March 16, 2025

വീട്ടിലെ വോട്ടില്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം ഒപ്പിടാതെ അസാധുവാക്കി; പരാതി നല്‍കാൻ യുഡിഎഫ്

Electionവീട്ടിലെ വോട്ടില്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം ഒപ്പിടാതെ അസാധുവാക്കി; പരാതി നല്‍കാൻ യുഡിഎഫ്

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നിട്ടും കാസർകോട് മണ്ഡലത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. മണ്ഡലത്തിലെ വീട്ടിലെ വോട്ടില്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം ഒപ്പിടാതെ അസാധുവാക്കിയതായാണ് ഉയർന്നു വരുന്ന ആരോപണം. ഇതിനെതിരെ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.

വീട്ടിലെ വോട്ട് അടക്കമുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ 12,665 എണ്ണമാണ് കാസര്‍കോട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 8752 വോട്ടുകളാണ്. 75 നോട്ട വോട്ടുകളും 3838 വോട്ടുകള്‍ അസാധുവാകുകയും ചെയ്തു. അതായത് മുപ്പത് ശതമാനത്തില്‍ അധികം വോട്ടുകള്‍ അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ആകെ ലഭിച്ച 3022 പോസ്റ്റല്‍ വോട്ടുകളേക്കാള്‍ കൂടുതലുള്ളത് അസാധുവായ വോട്ടുകളാണ്.

വീട്ടിലെ വോട്ടിലെ, രേഖയിൽ പോളിംഗ് ഓഫീസര്‍മാര്‍ കൃത്യമായി പേരെഴുതാതെയും ഒപ്പിടാതെയും മനപ്പൂര്‍വ്വം വോട്ട് അസാധുവാക്കിയെന്നാണ് യുഡിഎഫ് ആരോപണം. ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് തീരുമാനം. ഇടതുപക്ഷ സംഘടനയിലെ ഉദ്യോഗസ്ഥരാണ് ഇങ്ങിനെ വോട്ട് അസാധുവാക്കിയതെന്നാണ് ആരോപണം. പ്രായമായ ആളുകളെ അപമാനിക്കലാണിതെന്നും ശക്തമായ നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles