Election

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ തലശ്ശേരി സ്വദേശി ദുബായില്‍ അന്തരിച്ചു

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ തലശ്ശേരി സ്വദേശി ദുബായില്‍ നിര്യാതനായി. കണ്ണൂർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഷാസിൻ്റെ മരണം. സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ...

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണ്ണ വില ഉയർന്നു. ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഇന്ന് 160 ഉയർന്നു. ഒരു പവന് സ്വർണ്ണ...

എനിക്ക് ഒരു നല്ല പിതാവുണ്ട്, ആ പിതാവിൽ ആണ് ഞാൻ ജനിച്ചത്; മരിക്കുന്നതുവരെ ഞാൻ കോൺഗ്രസുകാരൻ ആയിരിക്കും – പത്മജ വേണുഗോപിലിന് മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപിയിലേക്ക് പോകുമെന്ന ആരോപണത്തിൽ പത്മജ വേണുഗോപിലിന് മറുപടിയുമായി കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. എനിക്ക് ഒരു...

പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് അന്റോ ആന്റണി

പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് അന്റോ ആന്റണി പറഞ്ഞു. പോളിങ് ശതമാനം കുറഞ്ഞത് ക്ഷീണം ചെയ്യില്ല. ഇടത്...

ആപ്പിളിൻ്റെ ഐഒഎസ് 18 ൽ ഓപ്പൺ എഐയുടെ എഐ ഫീച്ചറുകൾ; ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്

ഐഫോണുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത സൗകര്യങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്. ആപ്പിളിൻ്റെ...

പ്രിസൈഡിങ് ഓഫിസർ അനുമതി നൽകിയില്ല; ടോക്കൺ ലഭിച്ചിട്ടും നാലുപേർക്കു വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ആരോപണം

വാണിമേൽ ക്രസൻ്റ് സ്‌കൂളിലെ ബൂത്തിൽ ടോക്കൺ ലഭിച്ചിട്ടും നാലുപേർക്കു വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ആരോപണം. ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ...

വോട്ടിങ് വളരെയധികം നീണ്ടു, ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി തൃശൂരിലെ യുഡിഎഫ് സ്‌ഥാനാർഥി കെ.മുരളീധരൻ. സംസ്ഥാനത്തു വോട്ടിങ് വളരെയധികം നീണ്ടുപോയെന്നും ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മുരളീധരൻ വിമർശിച്ചു. "സംസ്‌ഥാനത്ത് വോട്ടിങ് വളരെയധികം നീണ്ടുപോയി. ഒന്നാം പ്രതി...

കേരളത്തിൽ 71.16 ശതമാനം പോളിങ്; പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥ‌ാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്‌റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം...

രാഹുലും പ്രിയങ്കയും അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ?

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ എന്ന് ഇന്നറിയാം. കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്‌ച യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. രാഹുലും പ്രിയങ്കയും മൽസരിക്കണമെന്നാണ്...

കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദി; പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽഗാന്ധി

കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദി.എക്സിലാണ് മോദിയുടെ പരാമർശം. കോൺഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം.ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോൺഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുർബലമാക്കി, സംസ്കാരത്തെ...

ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന്; പത്തനംതിട്ടയിൽ അനിൽ ആൻ്റണി വിജയിക്കുമെന്ന് പി സി ജോർജ്

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെൻ്റ് ഹയർ സെക്കൻഡറി...

കേരളത്തിലെ ഏഴോളം കോൺഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചനടത്തി; ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ

കേരളത്തിലെ ഏഴോളം കോൺഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവർത്തകരോട്സംസാരിക്കുകയായിരുന്നു അവർ. ഇ.പി. ജയരാജന് ബി.ജെ.പിയിൽ...

ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ, തൻ്റെ പ്രസ്‌ഥാനം വേറെയാണ്; സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

ലോക‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്‌ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്‌തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തൻ്റെ...

മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുന്നത് പ്രായോഗികമല്ല; ഹർജികൾ തള്ളി സുപ്രീം കോടതി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും നിരാകരിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം...

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കൺ മമിത ബൈജുവിന് വോട്ടില്ല

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് വോട്ടില്ലാത്തത്. ഇത്തവണ അവരുടെ കന്നിവോട്ടായിരുന്നു. വോട്ടർ...

കേരളത്തെ അഴിമതിയിൽനിന്നും അക്രമത്തിൽനിന്നും രക്ഷിക്കാൻ; കേരളം നരേന്ദ്രമോദിക്കൊപ്പം – അമിത് ഷാ

മോദി സർക്കാർ അധികാരത്തിൽവന്നാൽ കയറിന് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാനുള്ളതാണ്. മൂന്നുകോടി...

ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങി; ഒരു വോട്ടുപോലും ആരും ബിജെപിക്ക് ചെയ്യാൻ പോകുന്നില്ല – മമത ബാനർജി

കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മമതയുടെ ആരോപണം. ഒരു വോട്ടുപോലും ആരും ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ സുരക്ഷയ്ക്കായി 66,303 ഉദ്യോഗസ്‌ഥരെ നിയോഗിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ 66,303 സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. കേരള പൊലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കർശന സുരക്ഷ ഒരുക്കുന്നത്. സംസ്‌ഥാനത്ത് 25,231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13,272 സ്‌ഥലങ്ങളിലായി ഒരുക്കിയ...

മോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോ?; എന്നാൽ രാഹുൽ ഗാന്ധി ജനങ്ങളുടെ വീടുകളിൽ നേരിട്ടെത്തി – പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വാരാണസിക്കാർക്ക് എന്തെങ്കിലും പ്രശ്ം വന്നാൽ അവരുടെ എംപിയെ കാണാൻ പോലും കിട്ടാറില്ലെന്നും...

- A word from our sponsors -

spot_img

Follow us

HomeElection