Wednesday, June 4, 2025

പി.വി.അൻവറിന്റെ ആസ്‌തിമൂല്യം 34 കോടി: 20.60 കോടിയുടെ കടം – സത്യവാങ്മൂലം

Electionപി.വി.അൻവറിന്റെ ആസ്‌തിമൂല്യം 34 കോടി: 20.60 കോടിയുടെ കടം - സത്യവാങ്മൂലം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അൻവറിന്റെ സ്ഥാവര-ജംഗമ ആസ്‌തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശത്തോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകർത്തു തരിപ്പണമാക്കി, ഞാൻ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വിൽക്കാൻ പറ്റാതാക്കി’ എന്നും അൻവർ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൈവശമുള്ള പണം 25000 രൂപയാണെന്നും അൻവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവൻ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്‌തിയാണ് അൻവറിനുള്ളത്. ബാങ്ക് വായ്‌പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ൽ മത്സരിച്ചപ്പോൾ 18.57 കോടി രൂപയായിരുന്നു അൻവറിൻ്റെ ജംഗമ ആസ്‌തി. 16.94 കോടി രൂപയുടെ ബാധ്യതയും.

Check out our other content

Check out other tags:

Most Popular Articles