Friday, May 23, 2025

‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്: നിർമ്മാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി

TOP NEWSKERALA'മഞ്ഞുമ്മൽ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പ്: നിർമ്മാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോൺ ആൻ്റണി, ബാബു ഷാഹിർ, നടൻ സൗബിൻ ഷാഹിർ എന്നിവരുടെ ഹർജിയാണ് തള്ളിയത്. കേസിൽ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ ഹർജി നിലനിൽക്കുന്നതിനാലാണ് പ്രതികൾക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹർജി തള്ളിയതിനാൽ തുടരന്വേഷണത്തിൽ ഇവർക്കെതിരേ ശക്തമായ നടപടിയുണ്ടാവും.

ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയായിരുന്നു പരാതിക്കാരൻ. എന്നാൽ, സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്തെന്നും നിർമാതാക്കളും വാദിച്ചിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles