ഇന്ത്യയുടെ മിസൈൽമാനും മുൻരാഷ്ട്രപതിയുമായ എപിജെ അബ്‌ദുൽകലാമിൻ്റെ ജീവിതം സിനിമയാവുന്നു. ആദിപുരുഷ്, തൻഹാജി, ലോകമാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഓം റാവുത്താണ് ചിത്രം സംവിധാനംചെയ്യുന്നത്. നടൻ ധനുഷ് എപിജെ അബ്ദുൽകലാമിന്റെ വേഷം കൈകാര്യംചെയ്യും. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’, എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.

അഭിഷേക് അഗർവാൾ, സുനിൽ ശുങ്കര, ഭൂഷൺ കുമാർ, കൃഷ്‌ണൻ കുമാർ എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. ദി കശ്മീർ ഫയൽസ്, കാർത്തികേയ 2 ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാതാവാണ് അഭിഷേക് അഗർവാൾ. സായ്മെൻ ക്യുദ്രാസ് ആണ് തിരക്കഥ രചിക്കുന്നത്.
അബ്‌ദുൽകലാമിൻ്റെ ജീവിതം ബിഗ്‌സ്ക്രീനിലെത്തിക്കുക എന്നത് കലാപരമായ വെല്ലുവിളിയും ധാർമികവും സാംസ്‌കാരികവുമായ ഉത്തരവാദിത്തവുമാണെന്ന് സംവിധായകൻ ഓം റാവുത്ത് അഭിപ്രയാപ്പെട്ടു. ഇന്ത്യൻ സിനിമയുടെ അഭിമാനപ്രൊജക്‌ടുകളിൽ ഒന്നായിരിക്കും ചിത്രമെന്ന് നിർമാതാവ് അഭിഷേക് അഗർവാൾ പറഞ്ഞു.