Sunday, May 18, 2025

മഴ കനക്കും: തിങ്കളാഴ്‌ച നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

TOP NEWSKERALAമഴ കനക്കും: തിങ്കളാഴ്‌ച നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്‌ച നാലു ജില്ലകളിലും ചൊവ്വാഴ്‌ച അഞ്ചു ജില്ലകളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തിങ്കളാഴ്ച്‌ച (19/05/2025) ഓറഞ്ച് അലർട്ടുള്ളത്. ചൊവ്വാഴ്‌ച ഈ ജില്ലകളിലും കൂടാതെ മലപ്പുറത്തും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അഞ്ച് വടക്കൻ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles