Saturday, May 17, 2025

“നൂർഖാൻ ഉൾപ്പെടെ നമ്മുടെ എയർ ബേസുകൾ ആക്രമിക്കപ്പെട്ടു” – ഇന്ത്യ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

TOP NEWSINDIA"നൂർഖാൻ ഉൾപ്പെടെ നമ്മുടെ എയർ ബേസുകൾ ആക്രമിക്കപ്പെട്ടു" - ഇന്ത്യ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.

നൂർ ഖാൻ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ കാര്യം സൈനിക മേധാവി അസിം മുനിർ തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് ഷെഹബാസ് ഷെരീഫ് പറഞ്ഞത്. “ജനറൽ മുനീർ പുലർച്ചെ 2.30 ന് എന്നെ നേരിട്ട് വിളിച്ച് ആക്രമങ്ങളേക്കുറിച്ച് അറിയിച്ചു. നൂർഖാൻ ഉൾപ്പെടെ നമ്മുടെ എയർ ബേസുകൾ ആക്രമിക്കപ്പെട്ടു. അത് വളരെ ആശങ്കാജനകമായ നിമിഷമായിരുന്നു” – പാക് പ്രധാനമന്ത്രി പറഞ്ഞു.


ഇതിന്റെ വീഡിയോ ബിജെപി നേതാവ് അമിത് മാളവ്യ എക്സിൽ പങ്കുവെച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ കൃത്യതയും അതിന്റെ വ്യാപ്‌തിയും വ്യക്തമാക്കുന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇന്ത്യയുടെ ആക്രമണത്തിൽ 100ൽ അധികം ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. അതേസമയം ഭീകരർക്കെതിരായ നടപടിയിൽ ഇന്ത്യയെ പ്രകോപിപ്പിച്ച് തുടർച്ചയായ മൂന്ന് ദിവസം പാകിസ്‌താൻ നടത്തിയ ആക്രമണ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തു‌. ഇന്ത്യയിലെ സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് നൽകിയ തിരിച്ചടിയിലാണ് 11 പാക് വ്യോമതാവളങ്ങൾ ഇന്ത്യ തകർത്തത്.

spot_img

Check out our other content

Check out other tags:

Most Popular Articles