Saturday, May 17, 2025

രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ: നിലപാടിൽ ഉറച്ച് ശശി തരൂർ

TOP NEWSINDIAരാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ: നിലപാടിൽ ഉറച്ച് ശശി തരൂർ

വിദേശപര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന നിലപാടിൽ ഉറച്ച് ശശി തരൂർ എം.പി. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. തന്നെ അങ്ങനെ ആർക്കും അപമാനിക്കാൻ കഴിയില്ല. തനിക്ക് തൻ്റേതായ വിലയുണ്ടെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ കഴിവിനെ കുറിച്ചോ കഴിവില്ലായ്‌മയെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായം നേതൃത്വത്തിന് ഉണ്ടാകാം. അത് അവരോട് ചോദിച്ചാൽ മതി. ഇത് സർക്കാരിൻ്റെ പരിപാടിയാണ്. സർക്കാരാണ് ആളുകളെ തിരഞ്ഞെടുത്ത് അയക്കുന്നത്. അപ്പോൾ സർക്കാരിൻ്റെ അഭിപ്രായം ഒരുപക്ഷെ വേറെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏഴ് സംഘങ്ങളെ വിദേശപര്യടനത്തിനായി നിയോഗിച്ചിരുന്നു. ഇതിൽ ഒരു സംഘത്തെ നയിക്കുന്നത് ശശി തരൂരാണ്. അതേസമയം കോൺഗ്രസ് നേതൃത്വം കേന്ദ്ര സർക്കാരിന് നൽകിയ നാലുപേരുകളിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പരസ്യമായി പറയുകയും ചെയ്‌തിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിനെ തള്ളിക്കൊണ്ടാണ് ഇപ്പോൾ ശശി തരൂർ തൻ്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നത്. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

കോൺഗ്രസിനും സർക്കാരിനും ഇടയിലാണ് തർക്കം. എംപി എന്ന നിലയിലാണ് തന്നെ വിളിച്ചത്. കോൺഗ്രസ്സും സർക്കാരും തമ്മിലുള്ള കാര്യം അറിയില്ല. ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗിക്കും. രാഷ്ട്രമുണ്ടെങ്കിലെ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. ഇതിൽ ഞാൻ രാഷ്ട്രീയം കാണുന്നില്ല. സർക്കാർ ഭാരതീയ പൗരനോട് ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണം. തന്നെ അത്ര എളുപ്പത്തിൽ അപമാനിക്കാൻ കഴിയില്ല. പോകാം എന്ന് അഭിമാനത്തോടെ പറഞ്ഞു. ദേശസ്നേഹം പൗരന്മാരുടെ കടമയാണെന്നാണ് വിശ്വാസം. അനാവശ്യമായി മറ്റു ചർച്ചയിലേക്ക് കടക്കുന്നില്ല. രാജ്യത്തിനു വേണ്ടി സംസാരിക്കുന്നത് പുതിയ കാര്യമല്ല. അത് മുൻപും ഉണ്ടായിട്ടുണ്ട്. ഭാവിയിലും ഉണ്ടാകും. വിവാദത്തിന് വേണ്ടി ഞാൻ ശ്രമിക്കുന്നില്ല. ചോദ്യങ്ങൾ കോൺഗ്രസിനോട് ചോദിക്കു. സർക്കാർ എന്നെ ആവശ്യപ്പെട്ടു. പാർലമെന്ററി വിഷയം മാത്രമാണ് മന്ത്രി സംസാരിച്ചത്- ശശി തരൂർ പറഞ്ഞു.

‘രാജ്യത്തിന്റെ ആവശ്യത്തിൽ സർക്കാർ എൻ്റെ സേവനം ആവശ്യപ്പെടുന്നത്. മന്ത്രി കിരൺ റിജിജു പറഞ്ഞത്; നിങ്ങളുടെ അനുഭവവും കഴിവും ആണ് ഞങ്ങൾക്ക് ആവശ്യമുള്ളത്. ഈ സമയത്ത് രാജ്യമാണ്, സർക്കാരാണ് നിങ്ങളുടെ സേവനം ആവശ്യപ്പെടുന്നത്. ഞാൻ ഉടനെ, അഭിമാനത്തോടെ യെസ് പറഞ്ഞു, എപ്പോ വേണമെങ്കിലും എൻ്റെ രാജ്യത്തിന് വേണ്ടി നിൽക്കാൻ തയ്യാറാണ്. അതിൽ ഒരു പ്രശ്‌നവുമില്ല. സർക്കാർ എന്നെ ആവശ്യപ്പെട്ടു. ഞാൻ ഒരു പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനാണ്. എന്നെ നിയോഗിച്ചത് പാർലമെന്ററി സ്പപീക്കർ കൂടിയാണ്. ആ സ്ഥാനത്തിന് ഉത്തരവാദിത്വമുണ്ടല്ലോ എന്ന് അവര് പറഞ്ഞു. ഞാൻ കടമയായി എടുക്കുന്നു, വരാമെന്ന് പറഞ്ഞു. അവര് ചോദിച്ചു, ഞാൻ സമ്മതിച്ചു… എൻ്റെ ഭാഗത്ത്നിന്ന് വേറെ ഒന്നും പറയാനില്ല. വേറെ ആർക്കെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ വിട്ടുകൊടുക്കുന്നു- ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles