നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് ആം ആദ്‌മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാർട്ടി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിൻ്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയൽ.

ഗോയലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി എന്ന പേരിലാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ, ഗോയൽ എഎപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നവരാണ് ഇപ്പോൾ പുതിയ പാർട്ടി രൂപീകരിച്ചവരിലേറെയും. 25 വർഷമായി മുനിസിപ്പൽ കൗൺസിലറായി സേവനമനുഷ്‌ഠിച്ച ഗോയൽ 2021-ലാണ് കോൺഗ്രസിൽ നിന്ന് എഎപിയിലേക്ക് മാറിയത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആംആദ്‌മി പാർട്ടിയിൽ വിഭാഗീയത രൂക്ഷമാണ്.