ചങ്ങനാശ്ശേരി: സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷയിൽ തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ ഇത്തവണയും നൂറുശതമാനം (100%) വിജയം നേടി.
495 (99%) മാർക്ക് നേടിയ ഹലീമാ ബിനീഷ് കൊമേഴ്സ് വിഭാഗത്തിലും, 495 (99%) മാർക്ക് നേടിയ അമൽ അൽത്താഫ് & സൂസൻ സക്കറിയ എന്നീ രണ്ടു കുട്ടികൾ ഒരേ മാർക്ക് നേടി സയൻസ് വിഭാഗത്തിലും, 492 (98.4 %) മാർക്ക് നേടിയ സാന്ദ്ര ഷൈൻ ഹ്യൂമാനിറ്റീസ് വിഭാഗത്തിലും ഒന്നാമതെത്തി.
പരീക്ഷ എഴുതിയ 316 വിദ്യാർത്ഥികളിൽ 77 കുട്ടികൾ ഫുൾ എവൺ നേട്ടം കൈവരിച്ചു. 316 വിദ്യാർത്ഥികളും 60 % മുകളിൽ മാർക്ക് നേടി എന്നത് സ്കൂളിന് ഏറെ അഭിമാനകരമായ കാര്യമാണ്. 57 വിദ്യാർത്ഥികൾ 95 % ശതമാനത്തിനു മുകളിലും 135 വിദ്യാർത്ഥികൾ 90 % ശതമാനത്തിനു മുകളിലും 291 വിദ്യാർത്ഥികൾ 80 % ശതമാനത്തിനു മുകളിലും വിജയം നേടി. 28 കുട്ടികൾ വിവിധ വിഷയങ്ങളിലായി നൂറിൽ നൂറുമാർക്കും കരസ്ഥമാക്കി.
ഇംഗ്ലീഷിന് 138 കുട്ടികൾ ഫുൾ എവൺ നേടിയപ്പോൾ 104 കുട്ടികൾ ഫിസിക്സിനും 89 കുട്ടികൾ കെമിസ്ട്രിക്കും 92 കുട്ടികൾ മാത്തമാറ്റിക്സിനും 76 കുട്ടികൾ ബയോളജിക്കും 172 കുട്ടികൾ ഫിസിക്കൽ എഡ്യൂക്കേഷനും 23 കുട്ടികൾ കമ്പ്യൂട്ടർ സയൻസിനും 24 കുട്ടികൾ അക്കൗണ്ടൻസിക്കും 17 കുട്ടികൾ സൈക്കോളജിക്കും 14 കുട്ടികൾ ബിസ്സിനെസ്സ് സ്റ്റഡീസിനും ഫുൾ എവൺ നേട്ടം കൈവരിച്ചു.
പത്താം ക്ലാസ്സിൽ 202 കുട്ടികൾ പരീക്ഷ എഴുതിയതിൽ 491 (98.2%) മാർക്കോടെ ആന്റണി ജോഫിൻ ഒന്നാമതെത്തി. നവനീത എസ് കുമാർ, തോമസ് ജെയിംസ്, കൃഷ്ണപ്രിയ ബി എന്നിവർ 490 (98%) മാർക്കോടെ രണ്ടാം സ്ഥാനവും, മിസ്ര ബ്രീവൻ489(97.8%) മാർക്കോടെ മൂന്നാം സ്ഥാനവുംനേടി സ്കൂൾ ടോപ്പേഴ്‌സ് ആയി. പരീക്ഷ എഴുതിയ 202 വിദ്യാർത്ഥികളിൽ 72 വിദ്യാർത്ഥികൾ 90 ശതമാനത്തിനു മുകളിലും 173 കുട്ടികൾ 75 ശതമാനത്തിനു മുകളിലും മാർക്ക് കരസ്ഥമാക്കി. 23 കുട്ടികൾ വിവിധ വിഷയങ്ങളിലായി നൂറിൽ നൂറുമാർക്കും കരസ്ഥമാക്കി.
പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും നൂറു ശതമാനം വിജയം നേടി എന്നത് മാത്രമല്ല 60% നു മുകളിൽ മാർക്ക് നേടി എന്നത് ഏറെ അഭിമാനം നിറഞ്ഞ കാര്യമാണെന്ന് സ്കൂൾ ചെയര്മാന് ഡോക്ടർ വർക്കി എബ്രഹാം കാച്ചാനത്തു അനുമോദന സന്ദേശത്തിൽ എടുത്തു പറഞ്ഞു. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും, പരിശീലനം നൽകിയ അധ്യാപകരെയും, മാനേജർ ജോൺസൺ ഏബ്രഹാം, സെക്രട്ടറി പ്രിജോ കെ ഏബ്രഹാം, ട്രെഷറർ പ്രിയ കെ ഏബ്രഹാം, പ്രിൻസിപ്പൽ സുനിത സതീഷ്, വൈസ് പ്രിൻസിപ്പൽ സോണി ജോസ്, അക്കാദമിക് കോർ ടീം അംഗങ്ങൾ, എന്നിവർ ചേർന്ന് അഭിനന്ദിച്ചു.