എരുമേലി: കേരള ഹജ്ജ് കമ്മറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഈരാറ്റുപേട്ട നൈനാർ പള്ളി പ്രസിഡണ്ട് കൂടിയായഹാജി മുഹമ്മദ് സക്കീർ അവർകൾക്ക് എരുമേലി മഹല്ലാ മുസ്ലീം ജമാഅത്ത് കമ്മറ്റി സ്വീകരണം നൽകി. ജമാഅത്ത് പ്രസിഡണ്ട് നാസർ പനച്ചി ഉപഹാരം ആദരവായി നല്കി. ജമാഅത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് പുത്തൻവീട്, വൈ: പ്രസിഡണ്ട് സലിം കണ്ണങ്കര,ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, ജോയിൻ സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, ഇമാം ഹാഫിസ് റിയാസ് മൗലവി,ജമാ അത്ത് കമ്മിറ്റി മെമ്പന്മാരായ ഹക്കീം മാടത്താനി, അബ്ദുൽ നാസർ പാദുക ,ചരള ശാഖ പ്രസിഡണ്ട് ഹാജി പി പി അബ്ദുല്ലത്തീഫ്, ഹജ്ജ് യാത്രയ്ക്കായി പുറപ്പെടുന്ന ഹാജിമാർ ജനാബ് എൻ എം ബഷീർ, മുഹമ്മദ് സലീം കാസിം അറക്കപ്പറമ്പിൽ ശ്രീനിപുരം, തസ്ലീം പയ്യമ്പള്ളി ,ഷിജു വെട്ടിയാനി, ഷാജഹാൻ താന്നിക്കൽ, പുരയിടം രാജൻ നാലുമാവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.