ജമ്മുവിൽ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് കോൺസ്റ്റബിൾ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മണിപ്പുർ സ്വദേശിയാണ്. ശനിയാഴ്ച ആർഎസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് പരിക്കേറ്റിരുന്നത്. എട്ടോളം ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.
രാജ്യസേവനത്തിൽ ബിഎസ്എഫ് ധീരനായ കോൺസ്റ്റബിൾ ചിംങ്ഖാമിൻ്റെ പരമമായ ത്യാഗത്തെ തങ്ങൾ അഭിവാദ്യം ചെയ്യുന്നുവെന്ന് ബിഎസ്എഫ് എക്‌സിൽ കുറിച്ചു. മേയ് പത്തിന് ആർഎസ് പുര മേഖലയിലെ അന്താരാഷ്ട്ര അന്താരാഷ്ട്ര അതിർത്തിയിൽവെച്ച് പരിക്കേൽക്കുകയും പിറ്റേന്ന് (ഞായറാഴ്ച) രക്തസാക്ഷിത്വം വഹിച്ചുവെന്നും ബിഎസ്എഫ് വ്യക്തമാക്കി.
ബിഎസ്എഫ് ഡയറക്‌ടർ ജനറൽ ഉൾപ്പെടെ ചിംങ്ഖാമിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. ജവാന് പൂർണ ബഹുമതികളോടെ തിങ്കളാഴ്ച ജമ്മു അതിർത്തി ആസ്ഥാനത്ത് പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങ് നടക്കും.