Monday, June 9, 2025
16.1 C
Los Angeles
Monday, June 9, 2025

രണ്ട് വർഷത്തെ പ്രണയം: ആവേശത്തിലെ ‘കുട്ടി’ വിവാഹിതനായി

ENTERTAINMENTരണ്ട് വർഷത്തെ പ്രണയം: ആവേശത്തിലെ 'കുട്ടി' വിവാഹിതനായി

ആവേശത്തിലെ ‘കുട്ടി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാർവതിയാണ് വധു. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

ക്ഷേത്രത്തിൽവെച്ചായിരുന്നു താലികെട്ട്. അതിനുശേം രജിസ്റ്റർ ഓഫീസിലെത്തി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്‌തു. വിവാഹദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

സിനിമയിൽ വരുന്നതിന് മുമ്പ് ഇൻസ്റ്റഗ്രാം റീലുകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് തൃശ്ശൂർ സ്വദേശിയായ മിഥുട്ടി. റീലുകളിലെ പ്രകടനം കണ്ടശേഷമാണ് ആവേശത്തിലേക്ക് സംവിധായകൻ ജിത്തു മാധവൻ ക്ഷണിക്കുന്നത്. ഇതിലെ ‘കുട്ടി’ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘മേനെ പ്യാർ കിയ’ ആണ് മിഥുട്ടിയുടെ അടുത്ത ചിത്രം.

Check out our other content

Check out other tags:

Most Popular Articles