Saturday, May 3, 2025

ശബരി എയർപോർട്ട്: ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസത്തിന് മികച്ച പാക്കേജ് ഗവൺമെന്റിന് സമർപ്പിക്കും – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

TOP NEWSKERALAശബരി എയർപോർട്ട്: ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസത്തിന് മികച്ച പാക്കേജ് ഗവൺമെന്റിന് സമർപ്പിക്കും - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി: ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി   ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഭൂമി ഏറ്റെടുക്കുന്നതിന് LARR ആക്ട് 2013 സെക്ഷൻ 11(1) പ്രകാരം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച സാഹചര്യത്തിൽ ഏറ്റെടുക്കുമ്പോൾ തൊഴിൽ നഷ്ടവും, താമസസൗകര്യവും നഷ്ടപ്പെടുന്ന എസ്റ്റേറ്റിലെ 300 ഓളം കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ചും തുടർ ഉപജീവനമാർഗ്ഗം സംബന്ധിച്ചും ഏറ്റവും മെച്ചപ്പെട്ട പാക്കേജ് തയ്യാറാക്കി സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കുമെന്നും അത് നേടിയെടുത്ത് തൊഴിലാളികളുടെ തൃപ്തികരമായ പുനരധിവാസം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ ഇടപെടലുകളും  നടത്തുമെനന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ പുനരധിവാസവും തൊഴിലും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനകളുടെ നേതൃത്വത്തിൽ ചെറുവള്ളി എസ്റ്റേറ്റിൽ   വിളിച്ചു ചേർത്ത   തൊഴിലാളി സംഗമത്തിലാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് സ്ഥലവും വീടും നഷ്ടപരിഹാരവും  നൽകണമെന്നും, വിമാനത്താവളം നിർമ്മാണ ഘട്ടത്തിലും പൂർത്തീകരണത്തിന് ശേഷവും എസ്റ്റേറ്റ് തൊഴിലാളികൾക്ക്   യോഗ്യതകൾക്കനുസരിച്ച് ജോലി നൽകണമെന്നും വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമ്പോൾ ഷോപ്പുകൾ, ടാക്സികൾ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്നും തുടങ്ങിയ ആവശ്യങ്ങൾ തൊഴിലാളികൾ യോഗത്തിൽ ഉന്നയിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ന്യായമായതും, നിയമാനുസൃതമായതുമായ എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തി സ്പെഷ്യൽ പാക്കേജ് ആയി ഗവൺമെന്റിൽ സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു. തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും, സാമൂഹ്യ ആഘാത പഠന റിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ച് പുനരധിവാസം സംബന്ധിച്ച് ഗവൺമെന്റിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന്  കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും എന്നും എംഎൽഎ അറിയിച്ചു. ഏതു പ്രകാരവും തൊഴിലാളികൾക്ക് മികച്ച പുനരധിവാസവും തുടർ ഉപജീവന മാർഗവും ഉറപ്പുവരുത്തി മാത്രമേ
വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂ എന്നും എംഎൽഎ പറഞ്ഞു.

സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്,ടിസിടിടിയു, കെ പി എൽ സി, യുടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ അംഗങ്ങൾ തൊഴിലാളി സംഗമത്തിൽ പങ്കെടുത്തു.

വാർഡ് മെമ്പർ അനുശ്രീ സാബു അധ്യക്ഷത വഹിച്ച യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ  അഡ്വ. ശുഭേഷ് സുധാകരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ, വിവിധ യൂണിയൻ ഭാരവാഹികളായ പ്രദീഷ്, സാബു, ബിജു എസ്, ഏണസ്റ്റ് , ഇസ്മായിൽ  ഹസൻ , മനോജ് ബി  തുടങ്ങിയവർ പ്രസംഗിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles