പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ ശനിയാഴ്‌ച വൈകീട്ടാണ് കൂടിക്കാഴ്ച.
ഭീകരാക്രമണത്തിനു ശേഷം ഇരുവരും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.
ഭീകരാക്രമണത്തിനുശേഷമുള്ള സാഹചര്യങ്ങൾ മോദിയും ഒമർ അബ്ദുള്ളയും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ 22-ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയായ ഭീകരാക്രമണമുണ്ടായത്.