പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതലയോഗം. ലോകഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. പ്രതിരോധ നീക്കങ്ങളുടെ ഭാഗമായല്ല സിബിഐ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നതെന്നാണ് വിവരം.
നിലവിലെ സിബിഐ ഡയറക്‌ടർക്ക് കാലാവധി നീട്ടികൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സിബിഐ ഡയറക്‌ടറായി ആരെ നിയമിക്കണമെന്ന വിഷയത്തിൽ തീരുമാനമെടുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്നാണ് വിവരം.