Tuesday, May 6, 2025

പാകിസ്‌താനുമായുള്ള സംഘർഷ ഭരിതമായ അന്തരീക്ഷം: സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

TOP NEWSINDIAപാകിസ്‌താനുമായുള്ള സംഘർഷ ഭരിതമായ അന്തരീക്ഷം: സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പാകിസ്‌താനുമായുള്ള സംഘർഷ ഭരിതമായ അന്തരീക്ഷത്തിനിടെ സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് ഏഴിന് മോക്‌ഡ്രിൽ നടത്താൻ നിരവധി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രിൽ നടത്തണം. ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങൾ ഒരുക്കൽ, സുപ്രധാന പ്ലാൻന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, ഒഴിപ്പിക്കൽ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles