Sunday, May 18, 2025
14.6 C
Los Angeles
Sunday, May 18, 2025

ഓപ്പറേഷൻ ഡി ഹണ്ട്: പ്രത്യേക പരിശോധന, 116 അറസ്റ്റ്

CRIMEഓപ്പറേഷൻ ഡി ഹണ്ട്: പ്രത്യേക പരിശോധന, 116 അറസ്റ്റ്

ഓപ്പറേഷൻ ഡി ഹണ്ടിൽ സംസ്ഥാന വ്യാപക പരിശോധ. പ്രത്യേക പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2226 പേരെ പരിശോധിച്ചു. 116 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 114 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

എംഡിഎംഎ (2.95 ഗ്രാം ), കഞ്ചാവ് (1.688 കി.ഗ്രാം), കഞ്ചാവ് ബീഡി (76 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻ്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles