തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ഇത് ഉടൻ തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ഈ മാസം അവസാനം പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തത്കാൽ ടിക്കറ്റുകളുടെ ദുരുപയോഗവും പൂഴ്ത്തിവെപ്പും തടയാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ ഐഡന്റിറ്റി ഡിജിറ്റലായി പരിശോധിച്ചുറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

