Thursday, February 12, 2026
HomeCRIMEഭർത്താവ് 'പണത്തിൽ മുങ്ങിക്കിടക്കുന്നയാൾ': ഗാർഹിക പീഡന കേസിൽ നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയിൽനിന്ന് ഒരു കോടി...

ഭർത്താവ് ‘പണത്തിൽ മുങ്ങിക്കിടക്കുന്നയാൾ’: ഗാർഹിക പീഡന കേസിൽ നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയിൽനിന്ന് ഒരു കോടി രൂപയായി ഉയർത്തി കോടതി

Published on

ഭർത്താവ് ‘പണത്തിൽ മുങ്ങിക്കിടക്കുന്നയാൾ’ ആണെന്ന് നിരീക്ഷിച്ചുകൊണ്ട് ഗാർഹിക പീഡന കേസിൽ യുവതിക്ക് നൽകിയ നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയിൽനിന്ന് കോടതി ഒരു കോടി രൂപയായി ഉയർത്തി സെഷൻസ് കോടതി.

ലിഫ്റ്റ് കമ്പനി നടത്തുന്ന യുവതിയുടെ ഭർത്താവും കുടുംബവും ‘കോടീശ്വരന്മാരാണെ’ന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരത്തിനു പുറമെ, യുവതിക്കും മകൾക്കും അനുവദിച്ച പ്രതിമാസ ജീവനാംശം ഒരു ലക്ഷം രൂപയിൽനിന്ന് ഒന്നര ലക്ഷം രൂപയായും കോടതി ഉയർത്തി. പരാതിക്കാരി ഭർത്താവിനൊപ്പം താമസിക്കുമ്പോൾ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനം സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

യുവതി 20 വർഷത്തോളം പീഡനവും അപമാനവും സഹിച്ചുവെന്നത് പരിഗണിച്ച്, മജിസ്ട്രേറ്റ് അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടപരിഹാരം വളരെ തുച്ഛമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി (ദിൻഡോഷി കോടതി) എസ്.ജെ. അൻസാരി വിധിച്ചു.

2020 ഫെബ്രുവരിയിൽ മജിസ്ട്രേറ്റ് കോടതി വിധിച്ച നഷ്ടപരിഹാര ഉത്തരവിനെതിരെ 41 വയസ്സുള്ള വീട്ടമ്മ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. 1997 ഡിസംബറിൻ നടന്ന വിവാഹനാൾ മുതൽ ഭർത്താവും അമ്മായിയമ്മയും ശാരീരികവും മാനസികവും സാമ്പത്തികവുമായ അതിക്രമങ്ങൾക്ക് വിധേയയാക്കിയതായി അവർ ആരോപിച്ചു.

മജിസ്ട്രേറ്റ് കോടതി അനുവദിച്ച തുക വളരെ കുറവാണെന്ന് പറഞ്ഞപ്പോൾ, നഷ്ടപരിഹാരമായി ഒരു തുകയ്ക്കും അവർക്ക് അർഹതയില്ലെന്ന് ഭർത്താവ് വാദിച്ചു. എന്നാൽ കോടതി ഇതു പരിഗണിച്ചില്ല.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this