വിഴിഞ്ഞം വേദിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് പറയാതെ പോയത് ശരിയല്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എല്ലാ ചർച്ചകളും നടത്തിയത് ഉമ്മൻചാണ്ടിയായിരുന്നു. വിഴിഞ്ഞം കടൽക്കൊള്ളയാണെന്ന് പറഞ്ഞവരാണ് എൽഡിഎഫ്. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും തരൂർ കൂട്ടിച്ചേർത്തു.
ആ വേദിയിൽ മൂന്നുപേർ സംസാരിച്ചു. മൂന്നുപേരും അദ്ദേഹത്തിൻ്റെ ( ഉമ്മൻചാണ്ടി) പേര് പറഞ്ഞില്ല. പക്ഷേ ആദ്യത്തെ ഈ കമ്മിഷനിങ് കരാർ ഒപ്പിട്ടത് അദ്ദേഹത്തിന്റെ കാലത്താണ്. ഉമ്മൻചാണ്ടിയെ ഒഴിവാക്കേണ്ടിയിരുന്ന കാര്യമുണ്ടായിരുന്നില്ല എന്നാണ് തന്റെ്റെ അഭിപ്രായമെന്നും തരൂർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് എൽഡിഎഫുകാർ എന്താണ് പറഞ്ഞതെന്ന് നല്ല ഓർമയുണ്ട്. അഴിമതിയുണ്ടെന്ന് പറഞ്ഞു. സമുദ്രത്തിലെ കൊള്ളയാണെന്ന് പറഞ്ഞു. ഇതൊക്കെ പറഞ്ഞവരാണ് ഇന്ന് വലിയ സന്തോഷത്തോടെ വിഴിഞ്ഞത്തെ ആഘോഷിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.