സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് ടി20-യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് സുദർശൻ്റെ നേട്ടം. 54-ാം ഇന്നിങ്സിലാണ് താരം 2000 ടി20 റൺസ് തികച്ചത്. 2011-ൽ തന്റെ 59-ാം ഇന്നിങ്സിലാണ് സച്ചിൻ ഈ നേട്ടത്തിലെത്തിയത്.
53 ഇന്നിങ്സുകളിൽനിന്ന് 2000 റൺസ് തികച്ച ഓസ്ട്രേലിയയുടെ ഷോൺ മാർഷാണ് ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിയ അന്താരാഷ്ട്ര താരം. രണ്ടാം സ്ഥാനം സായ് സുദർശൻ്റെ പേരിലായി. സൺറൈസേഴ്‌സിനെതിരേ വ്യക്തിഗത സ്കോർ 32-ൽ എത്തിയപ്പോഴാണ് സായ് സുദർശൻ 2000 റൺസ് ക്ലബ്ബിൽ ഇടംനേടിയത്. മത്സരത്തിൽ 23 പന്തുകൾ നേരിട്ട താരം 48 റൺസെടുത്തു.കഴിഞ്ഞ തവണ തൻ്റെ 32-ാം ഇന്നിങ്സിൽ സായ് ടി20-യിൽ 1000 റൺസ് തികച്ചിരുന്നു.