Saturday, May 3, 2025

ചെവിവേദന വന്നു, എംആർഐ എടുത്തുനോക്കിയപ്പോൾ കാൻസർ – വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

LIFESTYLEHEALTHചെവിവേദന വന്നു, എംആർഐ എടുത്തുനോക്കിയപ്പോൾ കാൻസർ - വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയൻപിള്ള രാജു. വിവിധ വേഷങ്ങളിലായി താരം മലയാളത്തിൽ 400-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം മണിയൻപിള്ള രാജു വീണ്ടും ഒന്നിച്ച ‘തുടരും’ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ നിറഞ്ഞസദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ താൻ കാൻസർ സർവൈവറാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മണിയൻപിള്ള രാജു.

കൊച്ചിയിൽ ഒരുപൊതുപരിപാടിയിലായിരുന്നു താരം തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. കാൻസർ രോഗബാധിതനായിരുന്നുവെന്നും 16 കിലോവരെ ഭാരം കുറഞ്ഞുവെന്നും നടൻ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറോടെ ചികിത്സയെല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘കഴിഞ്ഞവർഷം എനിക്ക് കാൻസർ ആയിരുന്നു. ‘തുടരും’ എന്ന കഴിഞ്ഞ് ‘ഭഭബ്ബ’ എന്ന സിനിമയ്ക്ക് പോയിട്ട് തിരിച്ചുപോയപ്പോൾ എനിക്ക് ചെവിവേദന വന്നു. എംആർഐ എടുത്തുനോക്കിയപ്പോൾ ഈ പറയുന്ന ചെറിയ അസുഖം, തൊണ്ടയ്ക്ക് അങ്ങേ അറ്റത്ത് നാവിൻ്റെ അടിയിൽ… 30 റേഡിയേഷനും അഞ്ച് കീമോയൊക്കെ ചെയ്തു. സെപ്റ്റംബറോടുകൂടി ട്രീറ്റ്മെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല’, മണിയൻപിള്ള രാജു പറഞ്ഞു.

കഴിഞ്ഞവർഷം, പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ മണിയൻപിള്ള രാജുവിന്റെ രൂപമാറ്റം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താരത്തിൻ്റെ ശബ്ദംപോലും നഷ്ടമായെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയാണെന്നുമായിരുന്നു പ്രചാരണം

spot_img

Check out our other content

Check out other tags:

Most Popular Articles