Friday, May 2, 2025

വിഴിഞ്ഞത്ത് യാർഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നത് വനിതകൾ: രാജ്യത്ത് ആദ്യമായാണ് ഓട്ടമേറ്റഡ് സിആർഎംജി ക്രെയിനുകൾ വനിതകൾ നിയന്ത്രിക്കുന്നത്

TOP NEWSKERALAവിഴിഞ്ഞത്ത് യാർഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നത് വനിതകൾ: രാജ്യത്ത് ആദ്യമായാണ് ഓട്ടമേറ്റഡ് സിആർഎംജി ക്രെയിനുകൾ വനിതകൾ നിയന്ത്രിക്കുന്നത്

നാളെ കമ്മിഷനിങ്ങിന് ഒരുങ്ങുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് യാർഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നത് വനിതകൾ. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ നിവാസികളായ പി.പ്രിനു, എസ്.അനിഷ, എൽ.സുനിതാരാജ്, ഡി.ആർ.സ്‌സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി. ആശാ ലക്ഷ്‌മി, എ.വി. ശ്രീദേവി, എൽ. കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ.

രാജ്യത്ത് ആദ്യമായാണ് ഓട്ടമേറ്റഡ് സിആർഎംജി ക്രെയിനുകൾ വനിതകൾ നിയന്ത്രിക്കുന്നത്. ഇതുവരെ എത്തിയ കപ്പലുകളിൽനിന്നുള്ള കണ്ടെയ്‌നറുകൾ തുറമുഖ യാർഡിൽ ക്രമീകരിച്ചത് ഇവരുൾപ്പെടുന്ന സംഘമാണ്. അദാനി ഫൗണ്ടേഷനു കീഴിലെ അദാനി സ്‌കിൽ ഡെവലപ്മെൻ്റ് സെൻ്ററിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ഓപ്പറേഷൻ സെൻ്ററിലെ അത്യാധുനിക റിമോട്ട് ഡെസ്‌ക് വഴിയാണ് പോർട്ട് യാർഡിലെ കണ്ടെയ്‌നർ നീക്കം ഇവർ നിയന്ത്രിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles