Friday, May 2, 2025

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി: മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു

TOP NEWSINDIAപ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി: മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു

കേരളത്തിൻ്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. വൈകീട്ട് ഏഴേമുക്കാലോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിലും രാജ്‌ഭവനിലേക്ക് പോകുന്ന വഴിയിലും വൻ സുരക്ഷയാണ് ഒരുക്കിയത്. പ്രധാനമന്ത്രിയെ വരവേൽക്കാനായി നിരവധിപേരാണ് പാതയോരങ്ങളിൽ തടിച്ചുകൂടിയത്.

രാത്രി രാജ്‌ഭവനിൽ തങ്ങിയശേഷം വെള്ളിയാഴ്‌ച രാവിലെ 10.30-ന് മോദി വിഴിഞ്ഞത്തെത്തും. എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles