Wednesday, April 30, 2025

11.07 കോടി രൂപ വിലവരുന്ന എൽഎസ്ഡി ലായനിയുമായി ഗോവയിൽ മലയാളി അറസ്റ്റിൽ

CRIME11.07 കോടി രൂപ വിലവരുന്ന എൽഎസ്ഡി ലായനിയുമായി ഗോവയിൽ മലയാളി അറസ്റ്റിൽ

അന്താരാഷ്ട്ര മാർക്കറ്റിൽ 11.07 കോടി രൂപ വിലവരുന്ന ഹൈ മൈക്രോൺ എൽഎസ്ഡി ലായനിയുമായി ഗോവയിൽ മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശി സമീർ (31) ആണ് അറസ്റ്റിലായത്. വാഗ ബീച്ചിന് സമീപം അഞ്ചുവർഷമായി ഇയാൾ ഗസ്റ്റ് ഹൗസ് നടത്തുകയാണ്. രഹസ്യവിവരത്തെത്തുടർന്ന് ഗോവ ആന്റി നാർകോട്ടിക‌് സെൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.

110 ഗ്രാം തൂക്കം വരുന്ന ലായനിയാണ് കണ്ടെടുത്തത്. ഇത് ഉപയോഗിച്ച് 12 ലക്ഷത്തോളം എൽഎസ്ഡി ബ്ലോട്ടറുകളുണ്ടാക്കാൻ പറ്റുമെന്ന് അധികൃതർ പറഞ്ഞു. ലായനിത്തുള്ളികൾ പതിച്ച ഓരോ പേപ്പർ ബ്ലോട്ടറിനും 3,000 മുതൽ 5,000 വരെ രൂപവരെ ലഭിക്കുമെന്നാണ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യംചെയ്യാൻ പോലീസ് കസ്റ്റഡിയിൽ വിട്ടു.

spot_img

Check out our other content

Check out other tags:

Most Popular Articles