അനധികൃത കുടിയേറ്റത്തിന്‍റെ പേരിൽ അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ യു എസ് നാവിക താവളമായ ഗ്വാണ്ടനാമോയിലെക്ക് അയക്കുന്നതിനോട് വിയോജിച്ച് ഇന്ത്യ. ഗ്വാണ്ടനാമോയിലെക്ക് കുടിയേറ്റക്കാരെ അയക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടാൻ തീരുമാനിച്ചു. പാനമ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നീ രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളിലുള്ളവരെ സ്വീകരിക്കാം എന്നറിയിച്ചത്. തിരിച്ചയക്കുന്നവരുടെ എണ്ണം കൂട്ടാനാണ് ഗ്വാണ്ടനോമയിലെ കസ്റ്റഡി കേന്ദ്രങ്ങളിലേക്കും ഇവരെ അയക്കാനുള്ള യു എസ് നീക്കം.
