കൊടകര കള്ളപ്പണക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ്. ഓഫീസ് സെകട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, പുനരന്വേഷണത്തിന് നിയമപരമായ സാധ്യതകൾ തേടാനും തീരുമാനിച്ചു. വിഷയം ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചയാക്കാനുമാണ് സിപിഎം തീരുമാനം.
