ഉരുള്‍പൊട്ടലില്‍ തകർന്ന വയനാടിന് പ്രത്യേക സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും.
വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യും. പുനരധിവാസത്തിനായി 2,000 കോടി രൂപ കേന്ദ്ര സഹായം മുഖ്യമന്ത്രി ആവശ്യപ്പെടും. ഇത് സംബന്ധിച്ച് നിവേദനവും മുഖ്യമന്ത്രി നല്‍കും. നിലവിലെ സ്ഥിതിഗതികളും മറ്റും പ്രധാനമന്ത്രിയെ ധരിപ്പിക്കും.
ഇന്ന് രാവിലെ 10.30-ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു.