Sunday, March 16, 2025

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതല്‍ പുതിയ പെൻഷൻ പദ്ധതി

FEATUREDകേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതല്‍ പുതിയ പെൻഷൻ പദ്ധതി

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതല്‍ പുതിയ പെൻഷൻ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയുടെ പേര്.ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഏകീകൃത പെൻഷൻ പദ്ധതിയില്‍ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവില്‍ 14.5 ശതമാനം) ഉയർത്തും. 2025 ഏപ്രില്‍ ഒന്നുമുതലാണ് നടപ്പാക്കുക. 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.

25 വർഷം സർവീസില്‍ ഇരിക്കുന്ന ആളുകള്‍ക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്ബളത്തിന്റെ ശരാശരിയുടെ 50 ശതമാനമെങ്കിലും പെൻഷനായി നല്‍കും. സർവീസ് കാലയളവ് കുറവുള്ളവർക്കാണെങ്കില്‍ മിനിമം പെൻഷൻ ഉറപ്പാക്കും.
നിലവിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോഴുള്ള ദേശീയ പെൻഷൻ പദ്ധതിയില്‍ ( NPS) തന്നെ തുടരുകയോ പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറുകയോ ചെയ്യാം. സംസ്ഥാന സർക്കാരുകള്‍ക്ക് യുപിഎസ് പദ്ധതിയിലേക്ക് മാറണമെങ്കില്‍ അതുമാകാം.

spot_img

Check out our other content

Check out other tags:

Most Popular Articles