Sunday, March 16, 2025

കോട്ടയത്ത് പരിസ്ഥിതി സൗഹൃദ ഓട്ടോസ്റ്റാൻ്റ് ആരംഭിച്ചു

FEATUREDകോട്ടയത്ത് പരിസ്ഥിതി സൗഹൃദ ഓട്ടോസ്റ്റാൻ്റ് ആരംഭിച്ചു

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും OISCA ഇൻ്റർനാഷണൽ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓട്ടോ സ്റ്റാൻഡ് പരിസ്ഥിതി സൗഹൃദ ഓട്ടോ സ്റ്റാൻഡ് ആയി പ്രവർത്തനം ആരംഭിച്ചു. ചെടിച്ചട്ടികൾ സ്ഥാപിച്ചും ഓട്ടോ തൊഴിലാളികൾക്ക് വെയിൽ കൊള്ളാതെ വിശ്രമിക്കുന്നതിന് കുടകൾ നൽകുകയും മറ്റു പരിസ്ഥിതി സൗഹൃദ ഓട്ടോ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ആണ് പരിപാടികൾ നടത്തിയത്. OISCA പരിസ്ഥിതി സൗഹൃദ വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. OISCA പ്രസിഡൻറ് എ പി തോമസ് ചെടിച്ചട്ടികൾ വിതരണം ചെയ്തു. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ കുടകൾ സമ്മാനിച്ചു. ഇതിനോടനുബന്ധിച്ച് കോട്ടയം ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ ഓട്ടോറിക്ഷ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്ത ഹെൽത്ത് കാർഡിന്റെ ഉദ്ഘാടനം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി അംഗം പി കെ ആനന്ദക്കുട്ടൻ നിർവഹിച്ചു. OISCA ഭാരവാഹികളായ സാജൻ ഗോപാലൻ, ജിജോ വി എബ്രഹാം, ഡോക്ടർ ബനോ ജോസഫ് എന്നിവർ സംസാരിച്ചു. കെ ശ്രീലേഖ, തോമസ് വർഗീസ്, അതുല്യ ഉത്തമൻ എന്നിവർ കാർഡ് രജിസ്ട്രേഷന് നേതൃത്വം നൽകി.

spot_img

Check out our other content

Check out other tags:

Most Popular Articles