Sunday, March 16, 2025

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിനെ പ്രതി ചേർത്തത് തോന്നിവാസം, നിയമപരമായും രാഷ്ട്രീയമായും നേരിടും – എംവിഗോവിന്ദൻ

CRIMEകരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിനെ പ്രതി ചേർത്തത് തോന്നിവാസം, നിയമപരമായും രാഷ്ട്രീയമായും നേരിടും - എംവിഗോവിന്ദൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ രംഗത്ത്.ഇഡി നടപടി തോന്നിവാസം കേന്ദ്ര സർക്കാർ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിത്.ലോക്കൽ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ഥലം വാങ്ങിയാൽ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ് ചെയ്യുക. ഇത് പുതിയ സംഭവമല്ല. അതിൻ്റെ പേരിൽ പ്രതി ചേർക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിൻ്റേതുൾപ്പെടെ 29 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്മെന്റ് ഡിറക്ടേറ്റ് കണ്ടുകെട്ടി. തൃശൂർ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുള്ള സ്ഥലവും 60 ലക്ഷം രൂപയും ഇതിൽപ്പെടുന്നു.ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതിൽ അധികവും.

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിൻ്റെ പേരിലുള്ള പൊറത്തുശേരി പാർടി കമ്മിറ്റി ഓഫീസിനായുള്ള സ്ഥലവും കണ്ടുകെട്ടിയതിൽപ്പെടുന്നു. സിപിഎമ്മിൻ്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന അറുപത് ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ നടപടി.

കരുവന്നൂർ കളളപ്പണ ഇടപാടിൽ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിൻ്റെ അറിലും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് പാർടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സസ്മെൻ്റ് കടന്നത്. കരുവന്നൂർ ബാങ്കിൽ പാർടിക്ക് രഹസ്യഅക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെൻ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു

spot_img

Check out our other content

Check out other tags:

Most Popular Articles