Sunday, March 16, 2025

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ – രാഷ്ട്രപതി ദ്രൗപതി മുർമു

FEATUREDലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ - രാഷ്ട്രപതി ദ്രൗപതി മുർമു

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇപ്പോൾ ഇന്ത്യയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത‌്‌ സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. വിമാന റൂട്ടുകളിൽ കഴിഞ്ഞ പത്തുവർഷത്തിനിടെയുണ്ടായ വർധന ടയർ 2, 3 നഗരങ്ങൾക്ക് ഗുണം ചെയ്തുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

‘ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. 2014 ഏപ്രിലിൽ രാജ്യത്ത് 209 എയർലൈൻ സെക്ട‌റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 2024 ഏപ്രിൽ ആയപ്പോൾ അത് 605 ആയി വർധിച്ചു. വിമാന റൂട്ടുകളിലെ ഈ വർധനവ് ടയർ 2, 3 നഗരങ്ങൾക്ക് നേരിട്ട് ഗുണം ചെയ്തു.’ -രാഷ്ട്രപതി പറഞ്ഞു.

വിമാനയാത്രയോടുള്ള പ്രിയം വർധിക്കുകയാണ്. അതനുസരിച്ച് കൂടുതൽ ആളുകളെ കൊണ്ടുപോകാൻ പാകത്തിൽ വിമാനക്കമ്പനികൾ തങ്ങളുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണവും വർധിപ്പിക്കുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണവും ആവശ്യകതയ്ക്കനുസരിച്ച് കൂടിക്കൊണ്ടിരിക്കുകയാണ്.

2024 ജനുവരി മുതൽ മേയ് വരെ ആഭ്യന്തര വിമാന സർവീസുകൾ വഴി 661.42 ലക്ഷം പേരാണ് യാത്ര ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 636.07 ലക്ഷം പേരായിരുന്നു യാത്ര ചെയ്ത‌ത്. ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ പത്തുവർഷം കൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥ 11-ാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തെത്തിയെന്നും ദ്രൗപതി മുർമു പറഞ്ഞു. ഇന്ത്യയിലെ പൊതുഗതാഗതസംവിധാനം ലോകത്തെ ഏറ്റവും മികച്ചതാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അവർ പാർലമെന്റിൽ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles