യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ സൂക്ഷിക്കേണ്ടതായിരുന്നുവെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തകഴിയുടെ ശൈലിയിൽ സംസാരിക്കാൻ പിണറായിക്കാവില്ല. പിണറായിയുടെ ചില ശൈലികൾ എല്ലാവർക്കും ഇഷ്ടമാകില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
എൽ.ഡി.എഫിൽ മുസ്ലിം പ്രീണനം കൂടി. അതിനാൽ ക്രിസ്ത്യാനികൾ അകന്നു. എൽ.ഡി.എഫിന്റെ അടിത്തറ ഈഴവ-പിന്നാക്ക വിഭാഗങ്ങളാണ്. അവരെ ആലുവ മണപ്പുറത്തുകണ്ട ഭാവംപോലും കാണിച്ചില്ല.
തുഷാർ വെള്ളാപ്പള്ളി കേന്ദ്ര മന്ത്രിയാകുമെന്നു കരുതുന്നില്ല. ആകുന്നതിൽ താത്പര്യവുമില്ല. കെട്ടിയേൽപ്പിച്ച സ്ഥാനാർഥിയായിരുന്നു ആരിഫ്. ജയസാധ്യത കുറവാണെന്ന് നേതൃത്വത്തിലുള്ളവരോടു പറഞ്ഞിരുന്നു- വെള്ളാപ്പള്ളി വ്യക്തമാക്കി.