Saturday, April 27, 2024

മോഷണക്കുറ്റം ആരോപിച്ച് പച്ചക്കറി വില്പനക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു

LATEST NEWSമോഷണക്കുറ്റം ആരോപിച്ച് പച്ചക്കറി വില്പനക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു

രാജസ്ഥാനിലെ ആൽവാറിൽമോഷണക്കുറ്റം ആരോപിച്ച് പച്ചക്കറി വില്പനക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു.ജയ്പൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ചിരഞ്ജി ലാൽ മരണപ്പെട്ടത്
.
. പൊലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു.ട്രാക്ടർ മോഷ്ടിച്ചുകൊണ്ടുവന്ന പ്രതിയെ പൊലീസുകാരും ട്രാക്ടർ ഉടമയും നാട്ടുകാരും ചേർന്ന് പിന്തുടരുകയായിരുന്നു.മോഷ്ടാവ് ട്രാക്ടർ വയലിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഈ വയലിലാണ് ചിരഞ്ജി ലാൽ ജോലി ചെയ്തിരുന്നത്. വയലിൽ ട്രാക്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനാൽ പിന്തുടർന്നെത്തിയവർ കള്ളനെന്നാരോപിച്ച് ചിരഞ്ജി ലാലിനെ മർദ്ദിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഗുരുതരമായി പരുക്കേറ്റ ചിരഞ്ജി ലാൽ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.



ഈ വയലിലാണ് ചിരഞ്ജി ലാൽ ജോലി ചെയ്തിരുന്നത്. വയലിൽ ട്രാക്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനാൽ പിന്തുടർന്നെത്തിയവർ കള്ളനെന്നാരോപിച്ച് ചിരഞ്ജി ലാലിനെ മർദ്ദിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഗുരുതരമായി പരുക്കേറ്റ ചിരഞ്ജി ലാൽ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.
spot_img

Check out our other content

Check out other tags:

Most Popular Articles