Wednesday, May 8, 2024

ആരെങ്കിലുമായിട്ട് കൂടിക്കാഴ്‌ചയ്ക്ക് പോകാൻ പാടില്ല; ഇ.പി ജയരാജൻ്റെ കൂടിക്കാഴ്‌ച വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്ക്

TOP NEWSKERALAആരെങ്കിലുമായിട്ട് കൂടിക്കാഴ്‌ചയ്ക്ക് പോകാൻ പാടില്ല; ഇ.പി ജയരാജൻ്റെ കൂടിക്കാഴ്‌ച വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്ക്

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ്റെ കൂടിക്കാഴ്‌ച വിവാദത്തിൽ പ്രതികരണവുമായി പത്തനംതിട്ടയിലെ ഇടതുസ്ഥാനാർഥി തോമസ് ഐസക്ക്.

വളരെ നിഷ്ക്കളങ്കമായി നമ്മൾ ആരെങ്കിലുമായിട്ട് കൂടിക്കാഴ്‌ചയ്ക്ക് പോകാൻ പാടില്ലെന്നും ഇത്ര വിവാദമായ കാര്യം നിശ്ചയമായിട്ടും പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞതുതന്നെയാണ് സംഭവത്തിലെ വിലയിരുത്തൽ. അതിൽ കൂടുതലൊന്നും ഇപ്പോൾ പറയാനില്ല. മുഖ്യമന്ത്രി പറഞ്ഞിടത്ത് ഞങ്ങളും നിൽക്കുന്നുവെന്നും ബാക്കി ആഭിപ്രായം പാർട്ടി ഘടകത്തിൽ പറയുമെന്നും ഐസക്ക് കൂട്ടിച്ചേർത്തു.

അതുത്ത അഞ്ച് വർഷം എംപി എന്ന നിലയിൽ പത്തനംതിട്ടയിൽ ഉണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

spot_img

Check out our other content

Check out other tags:

Most Popular Articles