Saturday, April 27, 2024

മോൻസൺ മീൻ വാങ്ങാനും തേങ്ങയെടുക്കാനുംപൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് ഡ്രൈവർ

TOP NEWSKERALAമോൻസൺ മീൻ വാങ്ങാനും തേങ്ങയെടുക്കാനുംപൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് ഡ്രൈവർ

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍.
കോവിഡ് കാലത്ത് മോന്‍സണ്‍ പോലീസ് വാഹനം ദുരുപയോഗം ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.
തേങ്ങയും മീനും കൊണ്ടുവരാന്‍ മോന്‍സണ്‍ ഡിഐജിയുടെ വാഹനം ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഐജി ലക്ഷ്മണയുടെ സീലും ഒപ്പും ഉപയോഗിച്ച്‌ കോവിഡ് കാലത്ത് യാത്രാപാസ് എടുത്തിരുന്നുവെന്നും ഡ്രൈവറുടെ വെളിപ്പെടുത്തല്‍.
അനിത പുല്ലയിലിന്റെ ബന്ധുവിന്റെ വിവാഹ ശേഷം നെടുമ്ബാശ്ശേരിയിലേക്ക് മോന്‍സന്‍ പോയത് പോലീസ് വാഹനത്തിലാണെന്നും ഡ്രൈവര്‍ പറയുന്നു. സഹോദരിയുടെ വീട്ടില്‍ നിന്ന് മീനും തേങ്ങയും എടുക്കാന്‍ വേണ്ടി ആണ് പോലീസ് വാഹനം ഉപയോഗിച്ചത്. മോന്‍സണും ഐജി ലക്ഷമണന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരും തമ്മിലുള്ളത് വെറും സൗഹൃദമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍.
ഡിഐജി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം മോന്‍സന്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന വിവരമാണ് വെളിപ്പെടുത്തലില്‍ ഏറ്റവും പ്രധാനം. അനിതാപുല്ലയിലിന്റെ ബന്ധുവിന്റെ വിവാഹത്തിന് ശേഷം തൃശ്ശൂരില്‍ നിന്ന് നെടുമ്ബാശ്ശേരിയിലേക്ക് എത്തിയത് ഈ വാഹനത്തിലാണ്.
അനിത പുല്ലയിലിൻ്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോൻസൺ മടങ്ങിയത് ബീക്കൺ വച്ച വാഹനത്തിലായിരുന്നു എന്നും ഡ്രൈവർ പറഞ്ഞു.
spot_img

Check out our other content

Check out other tags:

Most Popular Articles