തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപിയിലേക്ക് പോകുമെന്ന ആരോപണത്തിൽ പത്മജ വേണുഗോപിലിന് മറുപടിയുമായി കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ.
എനിക്ക് ഒരു നല്ല പിതാവുണ്ട്. ആ പിതാവിൽ ആണ് ഞാൻ ജനിച്ചത്. മരിക്കുന്നതുവരെ ഞാൻ കോൺഗ്രസുകാരൻ ആയിരിക്കും. അത് എംപി ആയാലും അല്ലെങ്കിലും മരിക്കുന്നതുവരെ കോൺഗ്രസ് പാർട്ടി വിടില്ല.
കാരണം 65 വയസ് വരെ ഈ പാർട്ടി എനിക്കൊന്നും തന്നില്ലല്ലോ. എന്നിട്ടും ഞാൻ ഒരിടത്തും പോയില്ലല്ലോ. ഇപ്പോൾ എനിക്ക് പാർട്ടി എല്ലാം തന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൂർണ സംതൃപ്‌തനാണെന്നും ഇനിയൊന്നും കിട്ടണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജയെകുറിച്ച് തനിക്ക് ചിലത് പറയനാനുണ്ടെന്നും അത് പറയുകയും ചെയ്യുമെന്ന് ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. തന്നെകൊണ്ട് കൂടുതൽ പറയിപ്പിച്ചാൽ പത്മജയ്ക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വരും. അതുകൊണ്ട് വെറുതെ വടി കൊടുത്ത് അടി വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.