Sunday, October 11, 2026
HomeTOP NEWSINDIAവീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളർത്തിയാൽ അത് അയൽക്കാരെ മാത്രമേ കൊത്തൂവെന്ന് കരുതരുത്: പാക്കിസ്ഥാന് മറുപടിയുമായി ശശി തരൂർ

വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളർത്തിയാൽ അത് അയൽക്കാരെ മാത്രമേ കൊത്തൂവെന്ന് കരുതരുത്: പാക്കിസ്ഥാന് മറുപടിയുമായി ശശി തരൂർ

Published on

പഹൽഗാം ഭീകരാക്രണത്തെ തുടർന്ന് നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാനുള്ള പാക്‌സംഘത്തിന്റെ ഉദ്ദേശ്യത്തെ പൊളിച്ചടുക്കി ശശി തരൂരും സംഘവും. ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്‌താന്റെ ഭാഗം വിശദീകരിക്കാനായി മുൻ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധിസംഘവും യുഎസിലെത്തിച്ചേർന്നിരുന്നു. ഇവരുടെ ശ്രമങ്ങളെയാണ് തരൂരിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം പാടെ തകർത്തത്.

“തങ്ങളും ഭീകരപ്രവർത്തനത്തിന്റെ ഇരകളാണെന്നാണ് പാകിസ്‌താൻ അവകാശപ്പെടാൻ പോകുന്നത്. ഭീകരാക്രണമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ത്യയിലേക്കാൾ പാകിസ്‌താനിലാണ് കൂടുതൽ. ആരുടെ തെറ്റാണിത്? പത്തുകൊല്ലം മുൻപ് ഹിലാരി ക്ലിൻ്റൺ പറഞ്ഞ പ്രശസ്ത‌മായ ഒരു പ്രസ്താവനയുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളർത്തിയാൽ അത് അയൽക്കാരെ മാത്രമേ കൊത്തൂവെന്ന് ഒരിക്കലും കരുതരുതെന്ന്. പാകിസ്താൻ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഭീകരാക്രമണങ്ങൾ അങ്ങനെ സംഭവിച്ചതാണ്. പാകിസ്ത‌ാനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്‌രീക്- ഇ- താലിബാൻ എങ്ങനെയുണ്ടായി, താലിബാനിൽനിന്ന് വേർപ്പെട്ടാണ് തെഹ്രീക്-ഇ- താലിബാൻ ഉണ്ടായത്, താലിബാനെ സൃഷ്ടിച്ചതാരാണ്? എല്ലാവർക്കും അതിന്റെ ഉത്തരമറിയാം. പാകിസ്ത‌ാൻ ആത്മപരിശോധന നടത്തട്ടെ. സ്വന്തം നിരപരാധിത്വവും നിഷേധാത്മകതയും വാദിച്ചുകൊണ്ട് ലോകം ചുറ്റി അപേക്ഷിക്കുന്നതിനു മുൻപ് തങ്ങൾ ആരാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് നന്നായിരിക്കും”, ശശി തരൂർ പറഞ്ഞു.

പാകിസ്താന്റെയും ഇന്ത്യയുടെയും രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള സഹകരണം ദക്ഷിണേഷ്യയിലെ ഭീകരവാദത്തെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ബിലാവൽ ഭൂട്ടോ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിൻ്റെ വിമർശനം. ‘എനിക്ക് പൂർണ്ണമായും ഉറപ്പുണ്ട്, ഐഎസ്ഐയും റോയും ഈ ശക്തികൾക്കെതിരെ പോരാടാൻ സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ, ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവർത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാൻ സാധിക്കും’ ബിലാവൽ ഭൂട്ടോ പറഞ്ഞു. ദക്ഷിണേഷ്യയിൽ ഇടപെടുന്നത് തുടരണമെന്നുമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സമീപകാല വെടിനിർത്തലിന് ശേഷവും സംഘർഷ സാധ്യത കുറയുകയല്ല, വർധിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this