“ഒരു ചൊല്ലുണ്ട് എല്ലാം പറയാം മഹതാ, എന്തും പറയാം വഷളാ എന്ന്. ആ അവസ്ഥവെച്ച് എന്തും പറയുന്ന അവസ്ഥയിൽ കാര്യങ്ങളെത്തിക്കുകയാണ്”-മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയപാത ഇടിഞ്ഞുതാണതിനെപ്പറ്റിയുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാതാ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് എല്ലാ കാര്യങ്ങളും നടക്കുക. അതുകൊണ്ടാണ് ഇപ്പോൾ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഹൈവേയുടെ ചുമതല വഹിക്കുന്ന വകുപ്പുതന്നെ ഫലപ്രദമായി ഇടപെടുന്നെന്ന വാർത്തകൾ വന്നിട്ടുള്ളത്. ഞങ്ങളെ കുറ്റപ്പെടുത്താൻ വാസനയുള്ളവർക്ക് കിട്ടിപ്പോയ ഒരു അവസരം.

നാഷണൽ ഹൈവേയിൽ ചിലയിടങ്ങളിൽ ചില അപകടമുണ്ടായല്ലോ. അത് ഇവരുടെ കൊള്ളരുതായ്മ്‌മയല്ലേ, ഇവരുടെ ഉത്തരവാദിത്വമല്ലേ എന്നാണ് അവർ പറയുന്നത്. എൽഡിഎഫിന് അതിൽ അഭിമാനം മാത്രമേയുള്ളൂ. ആ ജോലി നല്ല നിലയ്ക്ക് നടക്കണം. വീഴ്ച്‌ച വീഴ്‌ചയായിക്കണ്ട് നടപടികളിലേക്ക് കടക്കണം. ദേശീയപാതാ അതോറിറ്റി ഉത്തരവാദിത്വം നിറവേറ്റുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.