നഗരത്തിലെ സ്വകാര്യ ടയർ ഷോപ്പിൽനിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ. അമ്പലക്കവല വെളളൂക്കരവീട്ടിൽ ശാലിനി (35) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
ടയറുകടയിൽനിന്ന് സാധനം വാങ്ങുന്നവർക്ക് പണം സ്വന്തം ക്യുആർ കോഡ് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

നഗരത്തിൽ പ്രവർത്തിക്കുന്ന ബാസിൽ ടയേഴ്സ് എന്ന സ്ഥാപനത്തിലെ ബില്ലിങ് ആൻഡ് അക്കൗണ്ടിങ് വിഭാഗത്തിലായിരുന്നു ശാലിനി ജോലിചെയ്തിരുന്നത്. ഇതിനിടെയാണ് സ്വന്തം ക്യുആർ കോഡ് നൽകി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സാമ്പത്തിക വർഷാവസാനത്തെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പുകണ്ടെത്തിയത്. സംഭവത്തിൽ സ്ഥാപനത്തിലെ ജനറൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തത്.