സർക്കാർ പ്രഖ്യാപിച്ച മാസവാടകയും ആശ്വസധനവും കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. വാടകയും സഹായധനവിതരണവും മുടങ്ങി ജീവിതം പ്രതിസന്ധിയിലായതോടെയാണ് ദുരിതബാധിതർ സംഘടിച്ചത്.
സർക്കാർ പ്രഖ്യാപിച്ച സഹായധനമായ 300 രൂപയും വാടകയും കൃത്യമായി നൽകണമെന്നായിരുന്നു ദുരിതബാധിതരുടെ ആവശ്യം. വൈത്തിരി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി.
ജനങ്ങൾ ദുരിതബാധിതർക്കായി നൽകിയ പണം സർക്കാർ കയ്യടക്കിവെച്ചിരിക്കയാണെന്നും ഇതുപോലും കൃത്യമായി വിനിയോഗിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും പ്രതിഷേധക്കാർ വിമർശിച്ചു.
പ്രതിഷേധത്തിന് പിന്നാലെ, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിൽ വാടക ലഭിക്കാത്തവരുടെ തുക അര മണിക്കൂറിനുള്ളിൽ നൽകുമെന്ന് തഹസീൽദാർ അറിയിച്ചു. 300 രൂപ ദിവസവേതനം കിട്ടാത്തവരോട് അപേക്ഷ നൽകാനും നിർദേശിച്ചിട്ടുണ്ട്.